2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

വയലിന്റെ ഈണം


തൊഴിലെടുക്കുന്നവര്‍ ആനന്ദത്തിനും ആശ്വാസത്തിനും വേണ്ടി പാടുന്ന പാട്ടുകളാണ് പണിപാട്ടുകള്‍.നമ്മുടെ പ്രധാനതൊഴില്‍ കൃഷിയായിരുന്നല്ലോ.സമ്പന്നമായ കൃഷിപ്പാട്ടുശേഖരം നമ്മുടെ ഭാഷയ്ക്കുണ്ട്.ഏതാനും കൃഷിപ്പാട്ടുകള്‍

വിത്തി‌ടീല്‍ പാട്ട്
മുണ്ടകന്‍ പാടത്തൊ
രാരവം കേട്ടേ
വിത്തിടും പാട്ടിന്‍യാരവം
കേട്ടേ
കന്നിച്ചെറുമീ കറമ്പി
പ്പെണ്ണാളേ
കന്നുപൂട്ടൂന്ന
കരിനിലമുണ്ടേ
വിത്തിടും കണ്ടം വെറവെറച്ചമ്മേ
മുണ്ടകന്‍ പാടം നെരനെരന്നമ്മേ
മാടത്തിന്റരികത്തങ്ങോണം വന്നമ്മേ!!

കൊയ്ത്തുപാട്ട്
തെയ്യാരോ....തെയ്യാരോ
തിത്തിതിത്തി തെയ്യാരോ
പൊന്നരിവാളും കിലുക്കി
കിലുക്കി
പുന്നെല്ലു കൊയ്യണ പെണ്ണാളേ
നേരേ കൊയ്യ‌ടി നെരത്തി
കൊയ്യടീ
നേരമിത്തിരിയായല്ലോ
(തെയ്യാരോ)
മറ്റൊരു പാട്ടുകൂടി
നാലുമഴയൊത്തുകൂടി
കനകമഴ പെയ്യുന്നേയ്
കനകമഴ പെയ്യുന്നേയ്
മലവെള്ളമിറങ്ങുന്നേ
വെള്ളിത്തക്ക കൊച്ചുകാളിയേ
എന്റെ നെര കൊയ്യരുതേ
കളപറിക്കല്‍ പാട്ട്

ഒന്നാം കല്ലേല്‍ മോതിരം എറിഞപ്പോള്‍
നിന്നു കറങ്ങുന്ന കന്യകളേ
വാവാ കന്യകള്‍ പോപോകന്യകള്‍
എന്നോ‌ടൊത്തു കളികളിയോ
എന്നോ‌ടൊത്തു കളികളിച്ചില്ലെകില്‍
ഇഞ്ചപ്പടര്‍പ്പില്‍ വലിച്ചെറിയ്യും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thanks for using our blog