2011, നവംബർ 8, ചൊവ്വാഴ്ച

നിള നാച്ച്വര്‍ ക്ലബ്ബ് - ബ്ലോഗ് ഉല്‍ഘാടനം


നിള നാച്ച്വര്‍ ക്ലബ്ബിലേക്ക് എല്ലാവര്‍ക്കും സ്വാഗതം
ഉദ്ഘാടനം  : ശ്രീ സി.ആര്‍ നീലകണ്ഠന്‍
അദ്ധ്യക്ഷന്‍  : ശ്രീ മധുസൂധനന്‍ (പി.ടി.എ. പ്രസിഡന്റ്) 

2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

ഇലയുടെ സുഗന്ധം


പനിക്കൂർക്ക
ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക അഥവാ ഞവര. കോളിയസ് അരോമാറ്റികസ് (Coleus aromatics) എന്നാണ്‌ ശാസ്ത്രീയനാമം പച്ച നിറത്തിലുള്ള ഇളം തണ്ടുകള്‍ക്കും ഇലകള്‍ക്കും മൂത്തുകഴിഞ്ഞാല്‍ തവിട്ടു നിറം ആയിരിക്കും
ആയുർവേദത്തിൽ പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ കഫത്തിന്‌ നല്ലൊരു ഔഷധമാണ്. പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. മൂത്രവിരേചനത്തിനു നല്ലതാണിത്. ഇല ഇടിച്ചു പിഴിഞ്ഞ നീര് കുട്ടികള്‍ക്കു ജലദോഷം, ചുമ എന്നിവക്ക് ശമനൗഷധമാണ്‌‌. പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്കവലിയ രസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു

മല്ലി
പ്രധാനമായും ഭക്ഷണം അലങ്കരിക്കാനാണു മല്ലിയില ഉപയോഗിക്കുന്നത്. അലങ്കാരത്തിനും സുഗന്ധത്തിനുമപ്പുറം ഔഷധഗുണവും ധാരാളമുണ്ടിതില്‍. ചെറിയ തോതില്‍ മല്ലിയിലയെ ഔഷധമായും ഉപയോഗിക്കാറുണ്ട്. മല്ലിയില ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.കൂടാതെ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആമാശഭിത്തികളെ ബലപ്പെടുത്തുകയും ദഹനസ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നിത്യവും രാവിലെ ഒരു ടിസ്പൂൻ മല്ലിച്ചാറും അത്രതന്നെ തേനും ചേർത്ത് കഴിച്ചാൽ രോഗപ്രതിരോധശക്തി ഏറുമെന്ന് കാണുന്നു. , , ക്ഷയം, ഓര്‍മ്മക്കുറവ് ആസ്ത്മതുടങ്ങിയവയ്ക്കും ആശ്വാസം കിട്ടുമെന്നും കരുതപ്പെടുന്നു.
ചേരുമരത്തിന്റെ നീര്‍ ദേഹത്തു വീണു തടിപ്പും വേദനയുമുണ്ടായാല്‍ മല്ലി ഇലയുടെ നീരു് പുരട്ടിയാല്‍ മതി. ലവൻങ്ങാദ്യം മോദകം വടകത്തിൽ ഒരു ഘടകമാണു്.
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും മല്ലിയില വളരെ നല്ലതാണ്. വേവിക്കാതെ ഉപയോഗിക്കുന്നതാണു നല്ലത്. കറികൾ തയാറാക്കിയശേഷവും ചട്നി, മോരുംവെള്ളം, സാലഡ് എന്നിവയിലും മല്ലിയില ചേർക്കാം.
ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ മല്ലിയിലയിലെ ക്വാര്‍സിറ്റിന്‍ എന്ന ആന്റിഓക്സിഡന്റ് രോഗപ്രതിരോധത്തിനു സഹായിക്കുന്നു.കച്ചോലം 
നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വര്‍ഗ്ഗത്തില്‍പെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചോലം അഥവാ കച്ചൂരി. ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്. വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. ഇതിന്റെ മണമുള്ള ഇഞ്ചി, മണല്‍ ഇഞ്ചി എന്നു പറയാറുണ്ട്.ഇതിന്റെ വേരില്‍ നിന്ന് ഉണ്ടാക്കുന്ന എണ്ണ കൊണ്ട് ചൈനീസ് മരുന്നുകൾ ഉണ്ടാക്കുന്നു
ഇവയിൽ നിന്നുണ്ടാക്കുന്ന തൈലം ദഹനമില്ലായ്മ, പനി, വയറു വേദന എന്നിവക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.ച്യവനപ്രാശം, മഹാരാസ്നാദി കഷായം, രാസ്നരന്‍ഡാദി കഷായം, അഗസ്ത്യ രസായനം എന്നിവയിലെ ഒരു ചേരുവയാണ്‍.
കച്ചോലകിഴങ്ങ് ഉണക്കിപ്പൊടിച്ചത് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് ചുമ മാറാന്‍ നല്ലതാണു്. ഛര്‍ദ്ദിക്കു് നല്ലതാണ്. കച്ചോലം ഉത്തേജകവും വേദനസംഹാരിയും മൂത്രവര്‍ദ്ധകവും കഫനിവാരണിയും ആണ്
പുതിന

സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തില്‍ പെടുന്ന ഒരു ഔഷധ സസ്യമാണ് പുതിന. മെന്ത അഥവാ മിന്റ് എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന പുതിന മണ്ണില്‍ പടർന്ന് വളരുന്നു. പെപ്പര്‍മിന്റ്, പൈനാപ്പിള്‍മിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ മെന്തോള്‍ ആണ് ഇതിനു കാരണം.
പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങള്‍ക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. ആസ്തമ, അലര്‍ജി തുടങ്ങിയ വ്യാധികള്‍ക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു.

കറിവേപ്പ്
ആഹാരത്തിന്‌ രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ്‌ കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഭാരതത്തില്‍ വ്യാപകമായി വളര്‍ത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളില്‍ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് .ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമാണ് കറിവേപ്പിലകള്‍ ആഹാരത്തില്‍ ചേര്‍ത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളില്‍ 'കരുവേപ്പ്' എന്നുപറയുന്നു

പ്രധാനമായും കറികൾക്ക് സ്വാദും മണവും നൽകാനാണ്‌ കറിവേപ്പില ഉപയോഗിക്കുന്നത്. എങ്കിലും എണ്ണകാച്ചി തലയിൽ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വൃണങ്ങൾക്കും, വയറുസംബന്ധിയായ അസുഖങ്ങൾക്കും കറിവേപ്പില ഉപയോഗിക്കുന്നു.
 1. പാദ സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേർത്തരച്ച് തുടർച്ചയായി മൂന്ന് ദിവസം കാലിൽ തേച്ച് പിടിപ്പിക്കുക. തന്മൂലം ഉപ്പൂറ്റി വിണ്ടുകീറുന്നതും മാറിക്കിട്ടും.
 2. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാൽ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം കൈവരികയും ചെയ്യും.
 3. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനു ശേഷം സ്‌നാനം ചെയ്യുക. പേൻ, ഈര്, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും.
 4. തലമുടി കൊഴിച്ചിൽ തടയാൽ കറിവേപ്പില, കറ്റാർവാഴ, മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുക.
 5. കഴിക്കുന്ന ഭക്ഷണത്തിൽ പതിവായി കറിവേപ്പില ഉൾപ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ജീവകം '' ഏറ്റവുമധികം ഉൾക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടാണ് കണ്ണുസംബന്ധമായ അസുഖങ്ങൾക്ക് ഫലപ്രദമായിരിക്കുന്നതും
 6. ദഹനത്തിനും, ഉദരത്തിലെ കൃമി നശീകരണത്തിനും ജീവകം '' കൂടുതൽ അടങ്ങിയ കറിവേപ്പില കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
 7. ചർമരോഗങ്ങൾ അകലാൻ കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടിയാൽ മതി.
 8. അലർജി സംബന്ധമായ അസുഖങ്ങൾക്ക് ശമനം കൈവരാൻ കറിവേപ്പിലയും മഞ്ഞളും കുടിയരച്ച് തുടർച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാൽ മതി.
 9. അരുചി മാറിക്കിട്ടാൻ കറിവേപ്പിലയരച്ച് മോരിൽ കലക്കി സേവിക്കുന്നത് ഫലപ്രദമാണ്.
 10. കറിവേപ്പിലയരച്ച് പൊളിച്ച അടക്കയോളം വലുപ്പത്തിൽ ഉരുട്ടി കാലത്ത് ചൂട് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ കൊളസ്‌ട്രോൾ വർധന മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് ശമനം കിട്ടും.
 11. പുഴുക്കടി അകലാൻ കറിവേപ്പിലയും, മഞ്ഞളും ചേർത്തരച്ചിട്ടാൽ മതി.
 12. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരിൽ കലക്കിക്കഴിക്കുക.
 13. കറിവേപ്പിലയും മഞ്ഞളും ചേർത്തരച്ച് നെല്ലിക്ക വലുപ്പത്തിൽ കാലത്ത് ചൂട് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ കാലിൽ ഉണ്ടാകുന്ന എക്‌സിമയ്ക്ക് ശമനം കിട്ടും.
 14. ഉദരരോഗങ്ങൾ ശമിക്കാൻ കറിവേപ്പിലയിട്ട് വെന്ത വെള്ളം പതിവായി കുടിക്കുക
  തുളസി
ലാമിയേസി  സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധസസ്യം ഒസിമം സാങ്റ്റം . സംസ്കൃതത്തിൽ മാൻജരി, കൃഷ്ണതുളസി, സുരസാ, ഗ്രാമ്യാ, സുരഭി, ബഹുമഞ്ജരി, ഭൂതഘ്നി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. പരക്കെ അറിയപ്പെടുന്ന വാസനയുള്ള സസ്യമാണ് തുളസി. തെക്കേ ഏഷ്യയിൽ ഇതൊരു ഔഷധ സസ്യമായി അറിയപ്പെടുന്നു. ചരകസംഹിതയിൽ പരാമർശമുള്ള തുളസി, പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ്‌  കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും, രാമതുളസിയെന്നും പറയുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. ഒരു ആയുർവേദ ഔഷധം കൂടിയാണിത്.
ഭാരതത്തിലെ പല ആചാരങ്ങളിലും തുളസി ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാനും ഉപയോഗിക്കുന്ന ഇവ കേരളത്തിലെ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത്‌ പ്രത്യേകമായി കെട്ടുന്ന തുളസിത്തറയിൽ നടാറുണ്ട് .
ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. കൃമിഹരമാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്‌ക്കുന്നു. ത്വക്‌രോഗങ്ങളെ ശമിപ്പിക്കുന്നു. ജ്വരം ശമിപ്പിക്കുന്നു. രുചി വർദ്ധിപ്പിക്കുന്നു. തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും. തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിച്ചാൽ വസൂരിക്ക് ശമനമുണ്ടാകും. ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. തുളസിയുടെ ഇല ,പൂവ്, മഞ്ഞൾ, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷബാധയേറ്റ ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാംവീതം ദിവസം മൂന്ന് നേരം എന്നകണക്കിൽ 7 ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം പൂർണമായും നശിക്കും. തുളസിയില കഷായം വെച്ച് പല തവണയായി കവിൾ കൊണ്ടാൽ വയ്നാറ്റം മാറും. തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ശമിക്കും. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി. ചുമശമന ഔഷധങ്ങൾ സോപ്പ്, ഷാംപൂ, സുഗന്ധദ്രവ്യങ്ങൾ എന്നിവയിൽ‍ തുളസി ഒരു ചേരുവയായും ഉപയോഗിക്കുന്നു
തുളസിച്ചെടിയിൽ കർപ്പൂര സദൃശമായ ഒരിനം തൈലം അടങ്ങിയിരിക്കുന്നു. ഇത് 'ബാസിൽ കാംഫർ' എന്നറിയപ്പെടുന്നു. തുളസിച്ചെടി വളരെ ഔഷധഗുണമുള്ള സസ്യമാണ്. ഇത് ജ്വരത്തെ ശമിപ്പിക്കുകയും ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യുന്നു. തേൾവിഷം, ചിലന്തിവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്. ത്വക്രോഗങ്ങൾക്ക് നല്ലൊരു ഔഷധമായും ഉപയോഗിക്കുന്നു.
തുളസി സമൂലമായോ ഇലയും പുഷ്പവും പ്രത്യേകമായോ ഔഷധമായുപയോഗിക്കുന്നു. തുളസിയില തണലത്തിട്ട് ഉണക്കിപ്പൊടിച്ച് നാസികാചൂർണമായി ഉപയോഗിക്കാം. ഇത് മൂക്കടപ്പും പീനസവും ശമിപ്പിക്കും. തുളസിനീരിൽ മഞ്ഞൾ അരച്ചു ചേർത്ത് കഴിക്കുകയും പുരട്ടുകയും ചെയ്താൽ ചിലന്തി വിഷബാധയ്ക്ക് ശമനമുണ്ടാകും.
മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങളുടെ ശമനത്തിന് തുളസിയിലച്ചാറ് രാവിലെയും വൈകിട്ടും ഒരു സ്പൂൺ വീതം പതിവായി സേവിക്കുന്നത് ഗുണം ചെയ്യും. തുളസിയിലച്ചാറും അഞ്ച് മി.ലി. തേനും ചേർത്ത് പതിവായി മൂന്നു നേരം കഴിച്ചാൽ ജീർണകാസവും ജ്വരവും സുഖപ്പെടും. വസൂരി-ലഘുവസൂരിരോഗങ്ങൾക്കും ഇതു ഫലപ്രദമാണ്.
ആഫ്രിക്കൻ മല്ലി
ആഫ്രിക്കൻ മല്ലി വളരെ ചെറിയ ഒരൗഷധസസ്യമാണ്(ഇംഗ്ലീഷ്:Eryngium foetidum). തടിച്ചുകുറുകിയ കാണ്ഡത്തിന്റെ അഗ്രഭാഗത്ത് ഇലകൾ കൂട്ടമായി രൂപമെടുക്കുന്നു. വേരുകൾക്ക് ഗന്ധമില്ലെങ്കിലും ഇതിന്റെ ഇലകൾക്ക് മല്ലി ഇലയുടെ ഗന്ധമാണ്. കടുത്ത പച്ച നിറത്തൊടു കൂടിയ ഇലകൾക്ക് തിളങ്ങുന്ന പ്രതലമാണുള്ളത്. ഇലക്കൂട്ടത്തിന്റെ നടുക്കുനിന്ന് പൂങ്കുലത്തണ്ട് ഉത്ഭവിക്കുന്നു. ചെറിയവെളുത്ത പൂക്കൾക്കു താഴെയായി ചെറിയ ഇലകൾ എന്നു തോന്നിപ്പിക്കുന്ന ഒരു കൂട്ടം ബ്രാക്റ്റുകൾ കാണപ്പെടുന്നു. പ്രത്യുത്പാദനം വിത്തുകൾവഴിയാണ്.
ഭാഗിക തണലിലും നല്ലവെയിലത്തും വളരാൻ അവയ്ക്കു കഴിയും. വെയിലത്തു വളരുമ്പോൾ പെട്ടന്നു പൂക്കുന്നതിനാൽ ഇലകൾ കട്ടിയുള്ളതും ചെറുതും സുഗന്ധം കുറഞ്ഞതുമായിത്തീരുന്നു. അതിനാൽ ഭാഗിക തണലിൽ ഇവയെ വളർത്തുകയാണ് ദീർഘകാലം ഇലപറിക്കാൻ സഹായിക്കുന്നത്.
മല്ലിയിലക്കു പകരമായി, ഭക്ഷ്യവസ്തുക്കൾക്കു ഹൃദ്യമായ സുഗന്ധമേകാൻ ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു. ഇരുമ്പ് റൈബോഫ്ലേവിൻ എന്നിവയുടെ ഉറവിടമാണ് ആഫ്രിക്കൻ മല്ലിയുടെ ഇലകൾ. ഇലകളും വേരുമിട്ട് തിളപ്പിച്ച വെള്ളം, പനി, വയറിളക്കം, ഡയബറ്റിസ്, മലബന്ധം, ന്യൂമോണിയ, ഛർദ്ദി എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു.

2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

വയലിന്റെ ഈണം


തൊഴിലെടുക്കുന്നവര്‍ ആനന്ദത്തിനും ആശ്വാസത്തിനും വേണ്ടി പാടുന്ന പാട്ടുകളാണ് പണിപാട്ടുകള്‍.നമ്മുടെ പ്രധാനതൊഴില്‍ കൃഷിയായിരുന്നല്ലോ.സമ്പന്നമായ കൃഷിപ്പാട്ടുശേഖരം നമ്മുടെ ഭാഷയ്ക്കുണ്ട്.ഏതാനും കൃഷിപ്പാട്ടുകള്‍

വിത്തി‌ടീല്‍ പാട്ട്
മുണ്ടകന്‍ പാടത്തൊ
രാരവം കേട്ടേ
വിത്തിടും പാട്ടിന്‍യാരവം
കേട്ടേ
കന്നിച്ചെറുമീ കറമ്പി
പ്പെണ്ണാളേ
കന്നുപൂട്ടൂന്ന
കരിനിലമുണ്ടേ
വിത്തിടും കണ്ടം വെറവെറച്ചമ്മേ
മുണ്ടകന്‍ പാടം നെരനെരന്നമ്മേ
മാടത്തിന്റരികത്തങ്ങോണം വന്നമ്മേ!!

കൊയ്ത്തുപാട്ട്
തെയ്യാരോ....തെയ്യാരോ
തിത്തിതിത്തി തെയ്യാരോ
പൊന്നരിവാളും കിലുക്കി
കിലുക്കി
പുന്നെല്ലു കൊയ്യണ പെണ്ണാളേ
നേരേ കൊയ്യ‌ടി നെരത്തി
കൊയ്യടീ
നേരമിത്തിരിയായല്ലോ
(തെയ്യാരോ)
മറ്റൊരു പാട്ടുകൂടി
നാലുമഴയൊത്തുകൂടി
കനകമഴ പെയ്യുന്നേയ്
കനകമഴ പെയ്യുന്നേയ്
മലവെള്ളമിറങ്ങുന്നേ
വെള്ളിത്തക്ക കൊച്ചുകാളിയേ
എന്റെ നെര കൊയ്യരുതേ
കളപറിക്കല്‍ പാട്ട്

ഒന്നാം കല്ലേല്‍ മോതിരം എറിഞപ്പോള്‍
നിന്നു കറങ്ങുന്ന കന്യകളേ
വാവാ കന്യകള്‍ പോപോകന്യകള്‍
എന്നോ‌ടൊത്തു കളികളിയോ
എന്നോ‌ടൊത്തു കളികളിച്ചില്ലെകില്‍
ഇഞ്ചപ്പടര്‍പ്പില്‍ വലിച്ചെറിയ്യും

2011, ജൂലൈ 20, ബുധനാഴ്‌ച

ഹരിത കവിതകള്‍

ഇന്നിയും ബഹുമൃഗങ്ങള്‍ വസിക്കു‌‌‌‌-
ന്നന്നിലത്തുയരമുളള മരത്തില്‍
ചെന്നിരുന്നു ചില കായ്കനിക്കൊത്തി-
ത്തിന്നിരുന്നു പല പക്ഷി കുലങ്ങള്‍

                      മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പ്
നാടുനാടായിത്തുടരണമെങ്കിലോ
കാടുവളര്‍ത്തുവിന്‍ നാട്ടാരേ !
നാടുകാടായിത്തുലയാതിരിക്കാനും
കാടുവളര്‍ത്തുവിന്‍ നാട്ടാരേ !
                                 വിഷ്ണുനാരായണന്‍ നബൂതിരി
ചെടികളെയും പൂക്കളെയുംതന്നോടടക്കി 
പിടിക്കുന്ന ഭൂമി ദയാവതിയായ നാ‌യികയും 
വിശ്വരക്ഷക‌‌യുമാണ്
                     അഥ൪വവേദം