വിശേഷങ്ങള്‍

September 16
World Ozone Day
1840 ല്‍ ഫ്രെഡറിക് ഷോന്‍ബിന്‍ ആണ് ഓസോണ്‍ കണ്ടുപിടിച്ചത്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഓക്സിജനില്‍ പ്രവര്‍ത്തിച്ചാണ് ഓസോണ്‍ കുട രൂപപ്പെട്ടത്.
September 27 2011
വങ്കാരി മാതായി അന്തരിച്ചു.
സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ വനിത വങ്കാരി മാതായി അന്തരിച്ചു. നിര്‍ഭയയായ സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയില്‍ പ്രശസ്തയായ മാതായിക്ക് 2005 ല്‍ ആണ് നോബല്‍ പുരസ്കാരം ലഭിച്ചത്. 2008 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരവും ഈ കെനിയക്കാരിക്കായിരുന്നു.1977 ല്‍ അവര്‍ സ്ഥാപിച്ച ഗ്രീന്‍ ബെല്‍ട്ട് മൂവ്മെന്റ് എന്ന പാരിസ്ഥിതിക സംഘടന കെനിയയിലും ആഫ്രിക്കയുടെ മറ്റു ഭാഗങ്ങളിലുമായി ദശലക്ഷക്കണക്കിനു മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആത്മകഥ - Unbowed : A Memoir
OCTOBER 1-7
വന്യ ജീവി സംരക്ഷണവാരം
വന്യ ജീവി സംരക്ഷണത്തിനു വേണ്ടി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സംഘടനകള്‍
IUCN -International Union for Conservation of natural resources
WWF -World Wild Fund
CITES -Convention On Internatinal Trade In Endangered Species of Flora and fauna
OCTOBER 3
ലോക വന്യജീവി സംരക്ഷണദിനം