ഉദ്ഘാടനം : ശ്രീ സി.ആര്‍ നീലകണ്ഠന്‍
അദ്ധ്യക്ഷന്‍ : ശ്രീ മധുസൂധനന്‍ (പി.ടി.എ. പ്രസിഡന്റ്)
വിവിഎംഎച്ച്എസ്എസ് മാറാക്കര
ആയുർവേദത്തിൽ പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ കഫത്തിന് നല്ലൊരു ഔഷധമാണ്. പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. മൂത്രവിരേചനത്തിനു നല്ലതാണിത്. ഇല ഇടിച്ചു പിഴിഞ്ഞ നീര് കുട്ടികള്‍ക്കു ജലദോഷം, ചുമ എന്നിവക്ക് ശമനൗഷധമാണ്. പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്കവലിയ രസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു
പ്രധാനമായും ഭക്ഷണം അലങ്കരിക്കാനാണു മല്ലിയില ഉപയോഗിക്കുന്നത്. അലങ്കാരത്തിനും സുഗന്ധത്തിനുമപ്പുറം ഔഷധഗുണവും ധാരാളമുണ്ടിതില്‍. ചെറിയ തോതില്‍ മല്ലിയിലയെ ഔഷധമായും ഉപയോഗിക്കാറുണ്ട്. മല്ലിയില ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.കൂടാതെ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആമാശഭിത്തികളെ ബലപ്പെടുത്തുകയും ദഹനസ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നിത്യവും രാവിലെ ഒരു ടിസ്പൂൻ മല്ലിച്ചാറും അത്രതന്നെ തേനും ചേർത്ത് കഴിച്ചാൽ രോഗപ്രതിരോധശക്തി ഏറുമെന്ന് കാണുന്നു. , , ക്ഷയം, ഓര്‍മ്മക്കുറവ് ആസ്ത്മതുടങ്ങിയവയ്ക്കും ആശ്വാസം കിട്ടുമെന്നും കരുതപ്പെടുന്നു.
നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വര്‍ഗ്ഗത്തില്‍പെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചോലം അഥവാ കച്ചൂരി. ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്. വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. ഇതിന്റെ മണമുള്ള ഇഞ്ചി, മണല്‍ ഇഞ്ചി എന്നു പറയാറുണ്ട്.ഇതിന്റെ വേരില്‍ നിന്ന് ഉണ്ടാക്കുന്ന എണ്ണ കൊണ്ട് ചൈനീസ് മരുന്നുകൾ ഉണ്ടാക്കുന്നു.
ആഹാരത്തിന് രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഭാരതത്തില്‍ വ്യാപകമായി വളര്‍ത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളില്‍ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് .ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമാണ് കറിവേപ്പിലകള്‍ ആഹാരത്തില്‍ ചേര്‍ത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളില്‍ 'കരുവേപ്പ്' എന്നുപറയുന്നു